ആറു വയസ്സുകാരൻ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

google news
pool
സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു

ന്യൂഡൽഹി: ആറു വയസ്സുകാരൻ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. ഹാൾ ഗേറ്റ് ഏരിയയിലാണ് സംഭവം.ഡൽഹി സ്വദേശിയായ അദ്വിക് കട്ടിയാൽ എന്ന ബാലനാണ് മരിച്ചത്.

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു തങ്ങളെന്ന് കുട്ടിയുടെ മാതാവ് ശിവാലികട്ടിയാൽ പറഞ്ഞു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു വിശ്രമിക്കാൻ മുറിയിലേക്ക് പോയി. പിന്നീട് മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നീന്തൽകുളത്തിന് സമീപം മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

മനഃപൂർവമല്ലാത്ത നരഹത്യക്ക് ഹോട്ടൽ മാനേജ്മെന്‍റിനെതിരെ പൊലീസ് കേസെടുത്തു. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്നും, കുട്ടി എങ്ങനെ നീന്തൽക്കുളത്തിലെത്തിയെന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Tags