ബൈക്കിന്‍റെ കീ നൽകിയില്ല : മധ്യപ്രദേശിൽ അച്ഛൻ മകന്‍റെ കൈ അറുത്തു കൊന്നു
crime

ഭോപാൽ: മധ്യപ്രദേശിൽ ബൈക്കിന്‍റെ കീ നൽകാത്തതിന് അച്ഛനും അമ്മാവനും ചേർന്ന് കൈയറുത്ത യുവാവ് മരിച്ചു. ദാമോ ജില്ലയിലാണ് നടുക്കുന്ന സംഭവം. സന്തോഷ്(30) എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സുരേഷിന്‍റെ പിതാവ് മോട്ടി കാച്ചിയെ (52) അറസ്റ്റുചെയ്തിട്ടുണ്ട്.

പിതാവ് മോത്തി ബൈക്കിന്‍റെ താക്കോലിനായി ചോദിച്ചപ്പോൾ സന്തോഷ് നൽകാൻ തയാറായില്ല. തുടർന്ന് രണ്ടുപേരും തമ്മിൽ വാക് തർക്കമുണ്ടായി. പ്രകോപിതനായ മോട്ടി തന്‍റെ സഹോദരൻ രാം കിഷനുമായി ചേർന്ന് സന്തോഷിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന മഴു ഉപയോഗിച്ച് മോട്ടി മകനെ അക്രമിക്കുകയും ഇടതുകൈ അറുക്കുകയുമായിരുന്നു. സംഭവത്തിനുശേഷം അറുത്തെടുത്ത കൈയും മഴുവുമായി മോട്ടി ബബായി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നെന്ന് ദമോ എസ്.പി തെനിവർ പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള സന്തോഷിനെ ഭാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സക്കായി ജബൽപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share this story