ഡല്‍ഹിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആശുപത്രികളിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

google news
delhi

ഡല്‍ഹിയിലെ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഡല്‍ഹിയിലെ ബുരാഡി സര്‍ക്കാര്‍ ആശുപത്രി, സഞ്ജയ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ബോംബ് ഭീഷണി. 

ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ ആശുപത്രികളില്‍ സുരക്ഷ കര്‍ശനമാക്കി. ആശുപത്രികളില്‍ പരിശോധന നടത്തുകയുമാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി സ്‌കൂളുകളില്‍ ബോംബ് ഭീഷണിയുയ!ര്‍ന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Tags