ബോളിവുഡ് താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തില്‍

google news
govinda

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും രാഷ്ട്രീയ പരീക്ഷണവുമായി ബോളിവുഡ് താരം ഗോവിന്ദ. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വമെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ തന്നെയാണ് അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.
മുംബൈയില്‍ ബാലാസാഹേബ് ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ശിവസേന പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോവിന്ദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Tags