ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ വകവെക്കാതെ മരുന്ന് കുത്തിവെച്ച് ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം
body-builder

മസില്‍ വര്‍ധിപ്പിക്കാന്‍ ശരീരത്തില്‍ സിന്തോള്‍ എന്ന മരുന്ന് കുത്തിവെച്ച ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ വാല്‍ഡിര്‍ സെഗാറ്റോയ്ക്ക് ദാരുണാന്ത്യം. കൂടുതല്‍ സമയവും സെഗാറ്റോ ചെലവിട്ടിരുന്നത് ബോഡി ബില്‍ഡിങ്ങിനാണ്. 55കാരനാണ് അന്തരിച്ച വാല്‍ഡിര്‍ സെഗാറ്റോ. ‘ദ് മോണ്‍സ്റ്റര്‍’ എന്നായിരുന്നു ഇയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.

ഡോക്ടറുമാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വാല്‍ഡിര്‍ മരുന്ന് ഉപയോഗിക്കുകയായിരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ഇയാള്‍ വാള്‍ഡിര്‍ സിന്തോള്‍ എന്ന അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

സിന്തോള്‍ ഉപയോഗിക്കുന്നത് ശരീര സൗന്ദര്യം വര്‍ധിപ്പിക്കുമെങ്കിലും നിരവധി ആന്തരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഡോക്ടറുമാര്‍ ഇതേ കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.പക്ഷേ സെഗറ്റോ പിന്മാറാന്‍ തയാറല്ലായിരുന്നു. വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നുകഴിയുകയായിരുന്നു സെഗറ്റോ. ഹോളിവുഡ് നടനായ അര്‍നോള്‍ഡും മാര്‍വില്‍ ചിത്രമായ ഹള്‍ക്കുമായിരുന്നു ഇയാളുടെ മാതൃക.
 

Share this story