ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍

google news
bjp leader

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കര്‍ബി ആങ്‌ലോ?ങ് ജില്ലയിലെ ബിജെപി കിസാന്‍ മോര്‍ച്ച സെക്രട്ടറി മൂണ്‍ ഇംഗ്ടിപിയാണ് പിടിയിലായത്. വര്‍ഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരില്‍ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂണ്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളില്‍ നിന്നും ലഭിക്കുന്ന വിവരം.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. ഈ പദവി ഉപയോഗിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി എടുക്കുകയും ബിജെപിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Tags