ഉദയനിധി സ്റ്റാലിന് ആവശ്യമായ പക്വത ഇല്ല; ഉപമുഖ്യമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന് ബി.ജെ.പി
Sep 29, 2024, 15:04 IST
ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി. കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ചയായിരുന്നു ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.
'മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല.. സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും' അദ്ദേഹം ചോദിച്ചു.