പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഷ്‌ണോയ് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

arrest1
arrest1

ഛണ്ഡിഗഢ് : പൊലീസുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനു ശേഷം കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറൻസ് ബിഷ്‌ണോയ് - ഗോൾഡി ബ്രാർ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. അതിരൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ജലന്ധർ പൊലീസ് കമ്മീഷണർ സ്വപൻ ശർമ്മ പറഞ്ഞു.

ഗുണ്ട സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ബൽരാജ് സിംഗ്, പവൻ കുമാർ എന്നിവർ നഗരത്തിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. സംശയം തോന്നിയ കാർ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ബൽരാജ് സിംഗ് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബൽരാജ് സിങ്ങിന് പരിക്കേറ്റു.

ശേഷം രണ്ടാം പ്രതിയായ പവൻ കുമാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് നാലു പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും ഒരു കാറും കണ്ടെടുത്തു. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ വധം, ബോളിവുഡ് താരം സൽമാൻ ഖാൻ വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ലോറൻസ് ബിഷ്ണോയി സംഘം.

Tags