സാമൂഹിക പ്രവർത്തകയായ പ​ത്മ​ശ്രീ ബിരുബല രാഭ അന്തരിച്ചു

google news
m,gtuf

ഗു​വാ​ഹ​തി : അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ പ​ട​പൊ​രു​തി​യ അ​സ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ ബി​രു​ബ​ല രാ​ഭ (75) അ​ന്ത​രി​ച്ചു. ഗു​വാ​ഹ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം.

അ​സ​മി​ൽ ദു​ർ​മ​ന്ത്ര​വാ​ദ നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബി​രു​ബ​​ല മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കു​മെ​തി​രെ പോ​രാ​ടാ​ൻ 2012ൽ ​അ​വ​ർ ‘മി​ഷ​ൻ ബി​രു​ബ​ല’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് രൂ​പം​ന​ൽ​കി. 2021ലാ​ണ് രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച​ത്.

2005ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദി ​സ്വി​സ് പീ​സ് എ​ന്ന സം​ഘ​ട​ന സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​​ബേ​ൽ സ​മ്മാ​ന​ത്തി​ന് ബി​രു​ബ​ല​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു. ഗു​വാ​ഹ​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ തു​ട​ങ്ങി​യ​വ​ർ ബി​രു​ബ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

Tags