രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതപ്പോരാട്ടം പുസ്തകമാകുന്നു; പ്രസാധകർ പെൻഗ്വിൻ റാന്‍ഡം ഹൗസ്

google news
Draupadi Murmu

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവചരിത്രം ഈ വര്‍ഷമവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു. ഭുവനേശ്വറിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സന്ദീപ് സാഹുവാണ് പുസ്തകമെഴുതുന്നത്. പരമോന്നതപദവിയിലെത്താന്‍ 64കാരിയായ മുര്‍മു നേരിടേണ്ടിവന്ന പോരാട്ടങ്ങള്‍ ഇതോടെ ജനങ്ങള്‍ക്കിടയിലെത്തും.

ഗോത്രവര്‍ഗത്തില്‍നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയെക്കുറിച്ചുള്ള പുസ്തകം ചരിത്രപരമാണെന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. കൂടാതെ, താന്‍ കൗമാരക്കാലം ചെലവിട്ട ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് രാഷ്ട്രപതി ജനിച്ചതെന്നതും പുസ്തകമെഴുതാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

മുര്‍മുവിന്റെ പ്രചോദനാത്മകമായ ജീവിതകഥ എല്ലാ ഇന്ത്യക്കാര്‍ക്കും മാതൃകയാണെന്ന് പെന്‍ഗ്വിന്‍ പ്രസ് പ്രസാധകനായ മേരു ഗോഖലെ പറഞ്ഞു. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി കഴിഞ്ഞമാസം 25നാണ് മുര്‍മു സത്യപ്രതിജ്ഞചെയ്തത്.

Tags