പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം
Dec 29, 2024, 13:55 IST
ബംഗളൂരു : പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുന്നതിനായി വിവിധ റോഡുകളിൽ ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കും. എയർപോർട്ടിലേക്കുള്ളതല്ലാത്ത എല്ലാ മേൽപാലങ്ങളും രാത്രി 10നു ശേഷം അടച്ചിടും.
എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാത്രി എട്ട് മുതൽ പുലർച്ച രണ്ട് വരെ എല്ലാ തരത്തിലുള്ള വാഹനങ്ങളെയും നിയന്ത്രിക്കും. താഴെ പറയുന്ന പ്രകാരമാണ് നിയന്ത്രണമുണ്ടാവുക.