ബെംഗളൂരുവിൽ 19കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
Jan 31, 2025, 16:30 IST


ബെംഗളൂരു : ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സ്വിഗ്ഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു പ്രകാശ്. പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് പ്രകാശ് ചാടി ആത്മഹത്യ ചെയ്തത്. സംഭവം ദിവസം പിതാവിനോട് പുറത്തു പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പ്രകാശ് പോയത്.
സംഭവത്തിൽ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.