ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ ബി.എസ്.എഫ് ജവാനെ ആക്രമിച്ച് ബംഗ്ലാദേശ് അക്രമികൾ

ARMY

അഗർത്തല: ത്രിപുരയിലെ സെപാഹിജാല ജില്ലയ്ക്ക് കീഴിലുള്ള സോനാമുറ സബ് ഡിവിഷനിലെ കലംചേരയ്ക്ക് സമീപത്തെ ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ ബി.എസ്.എഫ് ജവാനെ അക്രമി സംഘം ആക്രമിച്ചു. ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാനെയാണ് സംഘം ആക്രമിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഔട്ട്‌പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന ഭോലെയെയാണ് ആക്രമിച്ചത്. ഗേറ്റ് പ്രവർത്തിപ്പിക്കുന്ന ജോലിയും അദ്ദേഹത്തിനായിരുന്നു. കൂട്ടമായി എത്തിയ അക്രമികൾ ഭോലെയെ അന്താരാഷ്ട്ര അതിർത്തിക്ക് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. തുടർന്ന് ഭോലെയെ അസഭ്യം പറയുകയും ചെയ്തു. ഭോലെയുടെ റേഡിയോ സെറ്റ് തട്ടിയെടുത്ത അക്രമികൾ മറ്റ് ആയുധങ്ങളും തട്ടിയെടുത്തു. തുടർന്ന് ഭോലെയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ബംഗ്ലാദേശ് സുരക്ഷാ ഏജൻസിയുമായി ഇന്ത്യ കമാൻഡൻ്റ് തല ഫ്ലാഗ് മീറ്റിംഗ് നടത്തി അക്രമികൾ തട്ടിയെടുത്ത റേഡിയോ സെറ്റും ആയുധങ്ങളും തിരികെ നൽകി.

Tags