ബാബാ സിദ്ദിഖിയുടെ കൊലപാതകം ; ആക്രമികള്‍ക്ക് ആയുധം നല്‍കിയയാള്‍ പിടിയില്‍
Oct 21, 2024, 08:12 IST
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ആക്രമികള്‍ക്ക് ആയുധം കൈമാറിയയാള്‍ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി. നവി മുംബൈയില്‍ താമസിക്കുന്ന രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശി ഭഗവത് സിംഗ് ഓം സിംഗ് (32) ആണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയവരുടെ എണ്ണം പത്തായി.
കേസില്‍ ഗുര്‍മെയില്‍ ബല്‍ജിത് സിംഗ് (23) ധര്‍മരാജ് രാജേഷ് കശ്യപ് (19) എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.