'ഒന്നരമാസം മുമ്പാണ് പിതാവിനെ നഷ്ടമായത്, ഇപ്പോള്‍ തിരഞ്ഞെടുപ്പിലും തോറ്റു' സങ്കടമുണ്ടെന്ന് ബാബാ സിദ്ദിഖിയുടെ മകന്‍
ശിവസേനാ നേതാവ് വരുണ്‍ സര്‍ദേശിയോട് 11,365ലേറെ വോട്ടുകള്‍ക്കാണ് സീഷാന്‍ പരാജയപ്പെട്ടത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി കൊല്ലപ്പെട്ട എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖി. വാന്ദ്രെ നിയമസഭാ മണ്ഡലത്തില്‍ ശിവസേനാ നേതാവ് വരുണ്‍ സര്‍ദേശിയോട് 11,365ലേറെ വോട്ടുകള്‍ക്കാണ് സീഷാന്‍ പരാജയപ്പെട്ടത്.
സര്‍ദേശായിക്ക് 57,708 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സീഷാന് 46,343 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. അജിത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സീഷാന്‍. ആദിത്യ താക്കറെയുടെ അടുത്ത ബന്ധുവാണ് സര്‍ദേശായി.
എന്താണ് സംഭവിച്ചത് എന്നറിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സീഷാന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച രീതിയില്‍ ഇത്തവണ പ്രവര്‍ത്തിച്ചു. തന്റെ പിതാവിന്റെ പേര് കളഞ്ഞല്ലോ എന്നോര്‍ത്ത് സങ്കടമുണ്ട്. ഒന്നരമാസം മുമ്പാണ് പിതാവിനെ നഷ്ടമായത്. ഇപ്പോള്‍ തിരഞ്ഞെടുപ്പിലും തോറ്റു. ഇരട്ട നഷ്ടമാണ് സംഭവിച്ചതെന്നും സീഷാന്‍ പ്രതികരിച്ചു.