വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖ പുറത്ത് ; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ തെളിവുകള്‍
യുവ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ടാണ് മാതാപിതാക്കളെ വിളിച്ചത്. മൂന്ന് തവണയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും കുടുംബത്തെ വിളിച്ചത്. ആത്മഹത്യയെന്ന് പറഞ്ഞതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.
ഡോക്ടറുടെ പിതാവും ആര്‍ജി കാര്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ടും തമ്മിലുള്ള സംഭാഷണത്തില്‍ ''മകള്‍ക്ക് സുഖമില്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു'' എന്ന് പറയുന്നു. പിന്നീടുള്ള ശബ്ദരേഖയില്‍ യുവതി ആത്മഹത്യ ചെയ്തതാണെന്നും വേഗം ആശുപത്രിയില്‍ എത്തണമെന്നുമാണ് മാതാപിതാക്കളോട് പറയുന്നത്.
ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാര്‍ത്ഥിയായ ഡോകടറുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു