പീഡന ശ്രമം ; ഡോക്ടര്‍ക്കെതിരെ പരാതിയമായി വനിതാ ഡോക്ടര്‍

rape

കുന്ദാപുര ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. ഡോക്ടര്‍ റെബെല്ലോയ്ക്ക് എതിരെയാണ് പരാതി.
കഴിഞ്ഞ ആറു മാസമായി മാനസികമായും പീഡിപ്പിക്കുന്നതായും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കുന്ദാപുര പൊലീസ് കേസെടുത്തു.
2023 ഒക്ടോബര്‍ മുതല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതിയുടെ പരാതി.
 

Tags