ഹോളി ആഘോഷത്തിനിടെ പഞ്ചാബിൽ ആക്രമണം; കല്ലേറ്

Holi
Holi

പഞ്ചാബിൽ  ഹോളി ആഘോഷത്തിനിടെ ആക്രമണം. ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. പഞ്ചാബിലെ ലുധിയാനയിലാണ് വാക്കുതർക്കത്തിന് പിന്നാലെ കല്ലേർ ഉണ്ടായത്. കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ്. കണ്ടാൽ അറിയാവുന്നവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

അതിനിടെ മഹാരാഷ്ട്രയിലെ താനെയിൽ ചായം കഴുകാൻ പുഴയിൽ ഇറങ്ങിയ നാല് കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.അതേ സമയം ഉത്തർപ്രദേശിലെ സംഭൽ , വാരണാസി, മധുര, എന്നിവിടങ്ങളിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഹോളി ആഘോഷം നടന്നത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ സമയമാറ്റം വരുത്തിയിരുന്നു.

അത്സമയം, പഞ്ചാബില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്ര സമുച്ഛയത്തില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് ആക്രമണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ആളെ അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

Tags

News Hub