ജബല്പൂരില് വൈദികര്‍ക്ക് നേരെയുണ്ടായ ആക്രമണം; വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും


വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു
ജബല്പൂരില് മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത്. പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജബല്‍പൂര്‍ പൊലീസ് കേസെടുത്തത്.
വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്ലയിലേക്ക് പോയത്.
Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന