കശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്‌കറിന്റെ പ്രധാന കമാന്‍ഡറെ വധിച്ചു; മൂന്നു സൈനികര്‍ക്ക് പരിക്ക്
kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികളില്‍, ലഷ്‌കര്‍ കമാന്‍ഡന്റ് യൂസൂഫ് കന്ത്രുവും ഉള്‍പ്പെടുന്നു. നിരവധി സൈനികരെയും സിവിലിന്‍യന്‍മാരെയും വധിച്ച ഭീകരനാണ് യൂസുഫ്. 

ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാരമുള്ളയിലെ മാല്‍വ മേഖലയില്‍ ഭീകരവാദ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. 

കൊല്ലപ്പെട്ടത് യൂസുഫ് തന്നെയാണെന്ന് കശ്മീര്‍ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ബദ്ഗാം ജില്ലയില്‍ ഒരു സൈനികനും സിവിലിയനും കൊല്ലപ്പെട്ട ആക്രമത്തിന് പിന്നില്‍ യൂസുഫ് ആയിരുന്നു. ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും അദ്ദേഹത്തിന്റെ സഹോദരനെയും ഇയാള്‍ വധിച്ചിരുന്നു.

Share this story