ഒഡീഷയില്‍ അഞ്ചു വര്‍ഷത്തിനിടെ മിന്നലേറ്റ് മരിച്ചത് 1625 പേര്‍
Sep 6, 2024, 08:26 IST
ഒഡീഷയില്‍ അഞ്ചു വര്‍ഷത്തിനിടെ മിന്നലേറ്റ് മരിച്ചത് 1625 പേരെന്ന് റിപ്പോര്‍ട്ട്. റവന്യു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി സുരേഷ് പൂജാരി നിയമസഭയെ അറിയിച്ചതാണിത്.
2019-20 മുതല്‍ 2023-24 വരെയുള്ള കണക്കാണിത്. ഓരോ വര്‍ഷവും മുന്നൂറിലേറെ പേരാണ് സംസ്ഥാനത്ത് മിന്നലേറ്റ് മരിക്കുന്നത്.
ഒഡീഷയിലെ 30 ജില്ലകളിലും മിന്നലേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയുര്‍ഭഞ്ച് ജില്ലയില്‍ 151 പേരാണ് മരണമടഞ്ഞത്.