അസമിൽ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 മരണം
minnal

അസമിൽ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 മരണം. 4 പേർ ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി ശരീരത്തിലേക്ക് വീണായിരുന്നു മരണം. ബാർപെറ്റയിൽ മൂന്ന് പേർ കൊടുങ്കാറ്റിൽ പെട്ട് മരിച്ചു. ഗോല്പരയിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ടിൻസുകിയയിൽ 3 പേർ കൊടുങ്കാറ്റിൽ പെട്ട് മരിച്ചു.

വ്യാഴാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ അസമിൻ്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റിൽ തകർന്നു. കഴിഞ്ഞ രണ്ട് ദിവസത്തിൽ സംസ്ഥാനത്ത് ആകെ തകർന്നത് 7378 കെട്ടിടങ്ങളാണെന്നാണ് റിപ്പോർട്ട്.

Share this story