ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ

Arvind Kejriwal
Arvind Kejriwal

രാജ്യസഭയിൽ ബാബാസാഹിബ് അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ.

അംബേദ്കറെ ബി.ജെ.പി അധിക്ഷേപിച്ചതിന്റെ മറുപടിയാണ് “ഡോ അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ് ” എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം, എഎപി സർക്കാർ ദേശീയ തലസ്ഥാനത്തുള്ള എല്ലാ ദളിത് വിദ്യാർത്ഥികൾക്കും വിദേശ സർവകലാശാലകളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം കൂട്ടിചേ‍‍‍ർത്തു.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പദ്ധതിയുടെ പ്രഖ്യാപനം.”ദളിത് സമുദായത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ‘അംബേദ്കർ സമ്മാൻ സ്കോളർഷിപ്പ്’ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും, അവർക്ക് അവരുടെ കുട്ടികളെ സൗജന്യമായി വിദേശത്ത് പഠിക്കാൻ അയ്ക്കാന്‍ കഴിയുമെന്നും, അവരുടെ വിദ്യാഭ്യാസത്തിൻ്റെയും യാത്രയുടെയും മുഴുവൻ ചിലവും, അതോടൊപ്പം താമസസൗകര്യവും, ഡൽഹി സർക്കാർ വഹിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

Tags