തമിഴ്‌നാട്ടിൽ പതിനേഴുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 12കാരന്‍ പിടിയിൽ
rape


പതിനേഴുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 12കാരന്‍ പിടിയിൽ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. ഏപ്രിൽ 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ രാജ മിരാസുദർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പതിനേഴുകാരിയെ പരിശോധിച്ച ഡോക്ടർമാരാണ് ഒമ്പത് മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 12കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. ഇരുവരും സ്‌കൂൾ പഠനം ഉപേക്ഷിച്ചവരാണെന്നും ഒരേ അയൽപക്കത്താണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി ​ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഇത് വിശ്വാസയോ​ഗ്യമാണോ എന്നതിൽ സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

തന്‍റെ വീടിന്‍റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പൊലീസിനോട് പെണ്‍കുട്ടി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ 12കാരനെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പോക്‌സോ നിയമപ്രകാരമാണ് 12കാരനെതിരെ കേസെടുത്തത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ കുട്ടിയുടെ പ്രായം ശാസ്ത്രീയമായി പരിശോധിക്കേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. 
 

Share this story