കൂടോത്രം ചെയ്‌തെന്നു സംശയം, അമ്മാവന്റെ തല വെട്ടിയെടുത്തു, രണ്ടു കിലോമീറ്റര്‍ റോഡിലൂടെ നടന്നു ; പിന്നാലെ അറസ്റ്റ്
arrest2

സിദ്ധി (മധ്യപ്രദേശ്) : കൂടോത്രം നടത്തിയെന്ന സംശയത്തില്‍ യുവാവ് അമ്മാവന്റെ തടവെട്ടി കൊലപ്പെടുത്തി.ഒരു കൈയില്‍ വെട്ടിയെടുത്ത തലയും മറുകൈയില്‍ മഴുവുമായി രണ്ടു കിലോമീറ്റര്‍ റോഡിലൂടെ നടന്ന യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

സിദ്ധി ജില്ലാ ആസ്ഥാനത്തിന് പത്തു കിലോമീറ്റര്‍ മാത്രം അകലെ ജമോദി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. അമ്മാവന്‍ കൂടോത്രം ചെയ്ത് തനിക്കു നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന സംശയത്തില്‍ 26കാരനായ ലാല്‍ ബഹാദൂര്‍ ഗൗഡ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച അമ്മാവന്‍ മക്‌സുദന്‍ സിങ് ഗൗഡിന്റെ വീട്ടില്‍ എത്തിയ ലാല്‍ ബഹാദൂര്‍ കൂടോത്രത്തിന്റെ കാര്യം ചോദിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് ലാല്‍ ബഹാദൂര്‍ മഴുകൊണ്ട് അമ്മാവന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു.

വെട്ടിന്റെ ശക്തിയില്‍ അമ്മാവന്റെ തല വേര്‍പെട്ടു. ഒരു കൈയില്‍ തലയും മറു കൈയില്‍ മഴുവുമായി നടു റോഡിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന ലാല്‍ ബഹാദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Share this story