കശ്മീരിലെ കുൽഗാമിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു ; മരണം

accident-alappuzha
accident-alappuzha

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. സൈനികനാണ് മരിച്ചത് . എട്ടു പേർക്ക് പരിക്കേറ്റു. കരസേനയിലെ ചിനാർ കോർപ് ആണ് അപകടവിവരം എക്സിലൂടെ അറിയിച്ചത്. സൈനിക ഓപറേഷന്‍റെഭാഗമായി പുറപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറുകയും തലകീഴാ‍യി മറിയുകയായിരുന്നു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയതായും ആരോഗ്യനിലയിൽആശങ്കപ്പെടേണ്ടതില്ലെന്നും ചിനാർ കോർപ് അറിയിച്ചു.

Tags