കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 2 സൈനികർക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

ശ്രീനഗർ : വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 2 സൈനികർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്നു സൈനികർക്ക് പരുക്കേറ്റു. ജില്ലയിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.

 

Tags