ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു

5 Army soldiers killed in an accident in Jammu and Kashmir
5 Army soldiers killed in an accident in Jammu and Kashmir

ഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്.

സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.

സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.

 

Tags