ജമ്മുകാശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു
Aug 30, 2024, 07:56 IST
ജമ്മുകാശ്മീര്‍ നിയന്ത്രണ രേഖയിലൂടെയുള്‌ല ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സുരക്ഷാ സേന തടഞ്ഞു. മൂന്നു ഭീകരരെ വധിച്ചു.
താംഗ്ധര്‍, മചില്‍ സെക്ടറുകളിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. രണ്ട് എകെ റൈഫിളുകള്‍, ഒരു പിസ്റ്റള്‍, നാല് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ ഉള്‍പ്പെടെ ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു.