കരസേന കമാൻഡർമാരുടെ യോഗം ഡൽഹിയിൽ ഇന്ന് മുതൽ
armed forces meeting

അതിർത്തി സുരക്ഷ അടക്കം സുപ്രധാന വിഷയങ്ങൾ വിലയിരുത്താൻ കരസേന കമാൻഡർമാരുടെ യോഗം ഡൽഹിയിൽ ഇന്ന് മുതൽ. ഈ മാസം 22 വരെയാണ് യോഗം. വർഷത്തിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് കരസേന കമാൻഡർമാരുടെ യോഗം നടക്കുന്നത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ അതിർത്തിയിലെ സാഹചര്യം വിലയിരുത്തും. യുദ്ധമേഖലകളിലെ തയാറെടുപ്പുകൾ പരിശോധിക്കും.

കരസേനയിലെ ആധുനികവൽക്കരണം, ഡിജിറ്റിലൈസേഷൻ, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഇ-വാഹനങ്ങൾ വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഏപ്രിൽ 21ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന കമാൻഡർമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.

Share this story