നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര, പാസ് വിതരണം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍
aravind kejriwal

തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. നിര്‍മാണ തൊഴിലാളികള്‍ക്കാണ് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.യാത്രയ്ക്കായുള്ള പാസ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിതരണം നടത്തി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വെല്‍ഡര്‍മാര്‍, മിസ്‌ട്രികള്‍, തൊഴിലാളികള്‍, കൂലികള്‍, പെയിന്റര്‍മാര്‍, തുടങ്ങി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഇനി യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യുവാന്‍ സാധിക്കും. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്ട്രേഷന്‍ ബൂത്തുകളിലോ പാസിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലും ക്ലസ്റ്റര്‍ ബസുകളിലും യാത്ര സൗജന്യ പാസ് പ്രയോജനപ്പെടുത്തി യാത്ര നടത്താവുന്നതാണ്.

Share this story