സിഖ് വിരുദ്ധ കലാപം ; ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി
സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ടൈറ്റ്‌ലര്‍ക്കെതിരെ കൊലപാതകം, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍ സിഖ് വിരുദ്ധ കലാപത്തില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും കൊലക്കുറ്റം ചുമത്തിയതും സിബിഐയാണ്.
1984 ലെ സിഖ് കലാപത്തിനിടെയിലാണ് പുല്‍ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ബാദല്‍ സിങ്, ഗുരുചരണ്‍ സിങ്, ഥാക്കുര്‍ സിങ് എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ കോടതിയുടെ ഉത്തരവ്.
കൊലപാതകക്കുറ്റം കൂടാതെ സംഘംചേരല്‍, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കല്‍, കലാപമുണ്ടാക്കല്‍, തീയിടല്‍, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്ലര്‍ക്കെതിരെ ചുമത്താനും സിബിഐയ്ക്ക് ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി. 2023 ടൈറ്റ്‌ലര്‍ ഗുരുദ്വാരയ്ക്ക് സമീപം കൂടിയ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നാണ് മെയ്യില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്.