1984ലെ സിഖ് വിരുദ്ധ കലാപം : സജ്ജൻ കുമാറിനെതിരായ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാറിനെതിരായ കൊലക്കേസിൽ ഡൽഹി കോടതി വിധി പറയുന്നത് ജനുവരി 31ലേക്ക് മാറ്റി. സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാർ മേഖലയിലെ ജസ്വന്ത് സിങ്ങിന്റെയും മകൻ തരുൺദീപ് സിങ്ങിന്റെയും കൊലപാതക കേസിലെ വിധിയാണ് മാറ്റിവെച്ചത്.
പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച പുറപ്പെടുവിക്കാനിരുന്ന വിധി പ്രത്യേക ജഡ്ജി കാവേരി നീട്ടിവെക്കുകയായിരുന്നു. നിലവിൽ തിഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന സജ്ജൻ കുമാർ വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരായത്.