പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ ഒ​രു ബ​ലാ​ത്സം​ഗ കേ​സ് കൂ​ടി ര​ജി​സ്റ്റര്‍ ചെയ്തു

google news
prajul
കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച

ബം​​ഗ​ളൂ​രു: ജെ.​ഡി.​എ​സ് എം.​പി​യും ഹാ​സ​നി​ലെ ലോ​ക്‌​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ ഒ​രു ബ​ലാ​ത്സം​ഗ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​തോ​ടെ കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ പ്ര​ജ്വ​ലി​നെ​തി​രെ എ​ഫ്.​ഐ.​ആ​ർര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഐ.​പി.​സി 376(2), 376(2) (കെ), 354 (​എ), 354 (ബി),354 (​സി), 506 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​വ​ർ​ത്തി​ച്ചു​ള്ള ബ​ലാ​ത്സം​ഗം, വോ​യ​റി​സം, ലൈം​​ഗി​ക ചി​ത്രീ​ക​ര​ണം, വ​സ്ത്രം​കൊ​ണ്ട് വ​ലി​ച്ചി​ഴ​ക്ക​ൽ, പീ​ഡി​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags