കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു

google news
kuno
അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.

ഭോപ്പാൽ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ (കെഎൻപി) ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്ന് ഇറക്കുമതി ചെയ്ത എട്ട് ചീറ്റകളിൽ ഒന്നായ ജ്വാല എന്ന ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു.

അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രൊജക്ട് ചീറ്റയുടെ ഭാഗമായി എത്തിച്ച 20 ചീറ്റകളിൽ മൂന്നെണ്ണം നേരത്തെ ചത്തിരുന്നു.

Tags