സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; തടഞ്ഞ സഹോദരനെ വെടിവച്ചു കൊന്നു

google news
gun

മധ്യപ്രദേശ് ഗുണ ജില്ലയില്‍ സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുക്കാന്‍ ശ്രമിച്ച നാടോടി യുവാവ് വെടിയേറ്റ് മരിച്ചു. 25 കാരനായ ധരംപാല്‍ പാര്‍ദി എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്.
പാര്‍ദിയുടെ കാലില്‍ സംഘത്തിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാര്‍ദിയെ ഭോപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 40 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തസ്രാവം മൂലം മരിച്ചിരുന്നു.
എട്ടുപേര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത പൊലീസ് മുന്‍ വൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണമെന്നും വ്യക്തമാക്കി.
 

Tags