രജൗരി ഭീകരാക്രമണം: എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

amith sha


ശ്രീനഗര്‍: രജൗരി ഭീകരാക്രമണം എന്‍ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ ഇന്റിലിജന്‍സ് സംവിധാനം ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല യോഗവും ചേര്‍ന്നു. വിവിധ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരേയും അമിത് ഷാ കണ്ടു. 

രജൗരിയില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും എന്നാല്‍ ജനങ്ങള്‍ അസാധാരണമാം വിധം ധൈര്യം കാണിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്‍ഐഎയും അന്വേഷണം നടത്തുമെന്നും, 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു.

Share this story