'പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കാന്‍ മീറ്റിംഗ് നിര്‍ത്തിവെച്ചു' ; അമിത് ഷാ
കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം, പഞ്ചാബ് സംഭവത്തില്‍ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മീറ്റിംഗ് നിര്‍ത്തിവെച്ച് മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'മോദി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി'  എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കാര്യം പറഞ്ഞത്.

മീറ്റിംഗിനിടെ ഗ്ലാസ് ഭിത്തിയില്‍ മയില്‍ കൊക്കുകൊണ്ട് മുട്ടുകയായിരുന്നു. ഈ സമയം പ്രധാനപ്പെട്ട മീറ്റിംഗ് നടക്കുകയായിരുന്നു. മയില്‍ കൊക്കുകൊണ്ട് മുട്ടിയപ്പോള്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി. അതോടെ യോഗം താല്‍ക്കാലികമായി നിര്‍ത്തി വച്ച് പ്രധനമന്ത്രി സ്റ്റാഫംഗങ്ങളെ വിളിച്ച് മയിലിന് ഭക്ഷണം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി അമിത് ഷാ പറഞ്ഞു.

2020 - ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാം പേജിലും മയിലുകള്‍ തീറ്റ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയും, ഭരണ നൈപുണ്യവും വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.

അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കറിന്റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, എസ് ജയ് ശങ്കര്‍,ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, നടന്‍ അനുപം ഖേര്‍, സുധ മൂര്‍ത്തി, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവുമടക്കമുള്ളവര്‍ എഴുതിയ 21 അധ്യായങ്ങള്‍ അടങ്ങിയ സമാഹാരമാണ് പുസ്തകം.

Share this story