2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: 2026 മാർച്ച് 31നകം നക്സലിസം രാജ്യത്ത് ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്സൽ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം.
നക്സൽ ആക്രമണവും പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരിക്കുന്നത്. 2026 മാർച്ച് 31നായിരിക്കും നക്സലിസത്തിന്റെ അവസാന ദിനം. മാവോയിസ്റ്റുകൾക്കെതിരായ നടപടികളിൽ സുരക്ഷാസേന വലിയ പുരോഗതിയുണ്ടാക്കിയെന്നും ഗാന്ധിനഗർ എം.പിയായ അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റ് പ്രശ്നം ഇപ്പോൾ ഛത്തീസ്ഗഢിലെ നാല് ജില്ലകളിൽ മാത്രമാണ് ഉള്ളത്. നേപ്പാളിലെ പശുപതിനാഥ് മുതൽ ആന്ധ്രയിലെ തിരുപ്പതി വരെ ഒരു ഇടനാഴി ഉണ്ടാക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. എന്നാൽ, ഈ പദ്ധതി മോദി സർക്കാർ പരാജയപ്പെടുത്തിയെന്ന് അമിത് ഷാ പറഞ്ഞു.