ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ന് അ​മി​ത് ഷാ ​നാ​ളെ​യെ​ത്തും

google news
amith shah

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യു​ടെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ചൊ​വ്വാ​ഴ്ച​യെ​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ബി.​ജെ.​പി- ജെ.​ഡി-​എ​സ് നേ​താ​ക്ക​ളു​ടെ സ​ഖ്യ​ക​ക്ഷി യോ​ഗ​ത്തി​ൽ അ​മി​ത് ഷാ ​പ​​ങ്കെ​ടു​ക്കും.

ബം​ഗ​ളൂ​രു നോ​ർ​ത്ത്, ബം​ഗ​ളൂ​രു സൗ​ത്ത്, ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ, ബം​ഗ​ളൂ​രു റൂ​റ​ൽ, ചി​ക്ക​ബ​ല്ലാ​പു​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ രാ​വി​​ലെ 11ന് ​ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ അ​തൃ​പ്ത​രാ​യ നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ചി​ക്ക​ബ​ല്ലാ​പു​ര, തു​മ​കൂ​രു, ദാ​വ​ൻ​ക​രെ, ചി​ത്ര​ദു​ർ​ഗ മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​ശ​ബ്ദ​മു​യ​ർ​ന്നി​രു​ന്നു.

വി​മ​ത​നീ​ക്കം ന​ട​ത്തു​ന്ന നേ​താ​ക്ക​ളു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തും. ബം​ഗ​ളൂ​രു റൂ​റ​ൽ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ന്ന​പ​ട്ട​ണ​യി​ൽ വൈ​കീ​ട്ട് റോ​ഡ് ഷോ​യി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കും. ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൻ ഡോ. ​സി.​എ​ൻ. മ​ഞ്ജു​നാ​ഥാ​ണ് ബം​ഗ​ളൂ​രു റൂ​റ​ലി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഡി.​​കെ. ശി​വ​കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ ഡി.​കെ. സു​രേ​ഷാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

കോ​ൺ​ഗ്ര​സി​ന്റെ ഏ​ക സി​റ്റി​ങ് സീ​റ്റാ​യ ബം​ഗ​ളൂ​രു റൂ​റ​ൽ പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​തി​നൊ​പ്പം ‘ഡി.​കെ ബ്ര​ദേ​ഴ്സി’​ന് തി​രി​ച്ച​ടി ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വും ബി.​ജെ.​പി​ക്കും ജെ.​ഡി-​എ​സി​നു​മു​ണ്ട്. ഡി.​കെ. സു​രേ​ഷ് അ​ടു​ത്തി​ടെ ന​ട​ത്തി​യ ‘സൗ​ത്ത് ഇ​ന്ത്യ സ്വ​ത​ന്ത്ര’ പ​രാ​മ​ർ​ശം ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ പ​യ​റ്റും.

ച​ന്ന​പ​ട്ട​ണ​യി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ അ​മി​ത് ഷാ ​ഈ വി​ഷ​യ​ത്തി​ലൂ​ന്നി​യാ​കും പ്ര​സം​ഗി​ക്കു​ക എ​ന്നാ​ണ് വി​വ​രം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്, രാ​ജ്യ​ത്തെ വി​ഭ​ജി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ത​മ്മി​ലു​ള്ള​താ​ണെ​ന്ന ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി. ​സു​നി​ൽ​കു​മാ​റി​ന്റെ വാ​ക്കു​ക​ളി​ൽ ആ ​സൂ​ച​ന​യു​ണ്ട്.

Tags