ഗാന്ധി കുടുംബം തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് അമേഠി മണ്ഡലം, കിഷോരി ലാല്‍ ശര്‍മ്മ

google news
kishori

ഗാന്ധി കുടുംബം തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് അമേഠി മണ്ഡലമെന്നും അതുകൊണ്ട് വിശ്വാസ ലംഘനം നടത്തില്ലെന്നും കിഷോരി ലാല്‍ ശര്‍മ്മ. അമേഠിയിലെ വി!ജയം തന്റെ മാത്രം വിജയമല്ല, അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിന്റെയും വിജയമാണെന്നും കിഷോരി ലാല്‍ ശര്‍മ്മ വ്യക്തമാക്കി. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന അമേഠിയില്‍ അവസാന നിമിഷം രം?ഗത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനുമാണ് കിഷോരി ലാല്‍ ശര്‍മ്മ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് കിഷോരി ലാല്‍ ശര്‍മ്മ അമേഠിയില്‍ ജയിച്ചത്.

2019ല്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിതിന്റെ പ്രതികാരമെന്ന നിലയില്‍ അല്ല തന്റെ വിജയം കണക്കാക്കുന്നതെന്നും കിഷോരി ലാല്‍ ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രതികാരമൊന്നുമില്ല. അത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് പോലെയാണ്, ഒരാള്‍ ജയിക്കണം, മറ്റൊരാള്‍ തോല്‍ക്കും. ഞങ്ങള്‍ കാര്യങ്ങളെ പ്രതികാരത്തിന്റെ അടിസ്ഥാനത്തിലല്ല കാണുന്നതെന്നും കിഷോരി ലാല്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Tags