ബൈ​ക്ക് ട്ര​ക്കു​മാ​യികൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജയ്‌സ്വാളിന് ദാരുണാന്ത്യം

Television star Aman Jaiswal met a tragic end in an accident where his bike collided with a truck.
Television star Aman Jaiswal met a tragic end in an accident where his bike collided with a truck.

ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ(22) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ന​ട​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ഗേ​ശ്വ​രി ഹൈ​വേ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
‘ധ​ർ​തി​പു​ത്ര ന​ന്ദി​നി’ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് അ​മ​ൻ ജ​യ്സ്വാ​ൾ ആ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ സ്വ​ദേ​ശി​യാ​ണ് അ​മ​ൻ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച അ​മ​ൻ നി​ര​വ​ധി ടി​.വി സീ​രി​യ​ലു​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. സോ​ണി ടി​.വിയി​ൽ 2021 ജ​നു​വ​രി മു​ത​ൽ 2023 ഒ​ക്ടോ​ബ​ർ വ​രെ സം​പ്രേ​ഷ​ണം ചെ​യ്ത ‘പു​ണ്യ​ശ്ലോ​ക് അ​ഹ​ല്യാ​ബാ​യ്’ എ​ന്ന ഷോ​യി​ലെ യ​ശ്വ​ന്ത് റാ​വു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും അ​മ​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ധ​ർ​തി​പു​ത്ര ന​ന്ദി​നി​യു​ടെ എ​ഴു​ത്തു​കാ​ര​ൻ ധീ​ര​ജ് മി​ശ്ര​യാ​ണ് താ​ര​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

Tags