മുഖ്യമന്ത്രി യോഗിയ്‌ക്കൊപ്പം യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

google news
yogi

ഉത്തര്‍പ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ഇന്ന് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന എല്ലാ അംഗങ്ങളെയും അയോധ്യ ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 11ന് ബാലകരാമന്റെ ദര്‍ശനം നേടാനായി എല്ലാ അംഗങ്ങളും അയോധ്യയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അയോധ്യയിലേക്കുള്ള യാത്രയ്ക്കായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 10 സൂപ്പര്‍ ലക്ഷ്വറി/പ്രീമിയം ബസുകള്‍ സജ്ജമാക്കുന്നതാണ്. എല്ലാ അംഗങ്ങളെയും കൊണ്ടുപോകാന്‍ ഈ ബസുകള്‍ വിധാന്‍ ഭവന് മുന്നില്‍ രാവിലെ 8:15 ഓടെ എത്തിച്ചേരും. ബസുകളില്‍ അഗ്‌നിശമന ഉപകരണങ്ങളും, പ്രഥമ ശുശ്രൂഷ കിറ്റുകളും അടക്കം എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ടായിരിക്കണമെന്ന് ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരിട്ട് അയോധ്യ വിമാനത്താവളത്തില്‍ എത്തുന്നതാണ്. ഇതിനുശേഷം എല്ലാ മന്ത്രി സഭാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ചാണ് ദര്‍ശനം നടത്തുക.

Tags