കലിയുഗം ഇങ്ങെത്തി’. വൃദ്ധ ദമ്പതിമാരുടെ ജീവനാംശ കേസില്‍ അലഹബാദ് ഹൈക്കോടതി

court
court

ഉത്തര്‍പ്രദേശില്‍ വൃദ്ധ ദമ്പതികള്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നടത്തിയ  നിയമപോരാട്ടത്തില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 75നും 80നും ഇടയില്‍ പ്രായമുള്ള വൃദ്ധ ദമ്പതികളുടെ നിയമപോരാട്ടത്തില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ ശക്തമായ നിരീക്ഷണം ഇങ്ങനെയാണ്.. ‘കലിയുഗം ഇങ്ങെത്തി’.

ഭാര്യയ്ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അലിഗഡില്‍ നിന്നുള്ള മുനേഷ് കുമാര്‍ ഗുപ്ത നല്‍കിയ പെറ്റീഷന്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൗരഭ് ശ്യാം ശാംശേരി ഈ നിയമ പോരാട്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ക്ക് ഉപദേശം നല്‍കാനും ശ്രമിച്ചു.

കുടുംബ കോടതിയാണ് ഗുപ്തയുടെ ഭാര്യയ്ക്ക് അനുകൂലമായി വിധിച്ചത്. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത ഹിയറിംഗിന് മുമ്പായി ഇരുവരും ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
 

Tags