നഷ്ടപ്പെട്ട കനൗജ് സീറ്റ് അഖിലേഷ് യാദവ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് സര്‍വ്വേ ഫലം

akhilesh yadav

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കനൗജ് സീറ്റ് അഖിലേഷ് യാദവ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 1998 മുതല്‍ തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന മണ്ഡലത്തില്‍ 2019 ല്‍ മാത്രമാണ് സമാജ് വാദ് പാര്‍ട്ടിക്ക് അടിതെറ്റിയിരുന്നത്.

2019 ല്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവായിരുന്നു എസ്പിക്ക് വേണ്ടി കളത്തിലിറങ്ങിയത്. 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡിംപിള്‍ യാദവിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായ സുബ്രത് പഥക് വിജയിച്ചത്. കാലങ്ങളായി അഖിലേഷ് യാദവിന്റെ കുടുംബ മണ്ഡലമായിരുന്നു കനൗജ്. അഖിലേഷ് യാദവിന് മുമ്പ് പിതാവായ മുലായം സിംഗ് യാദവ് ആയിരുന്നു മണ്ഡലം പ്രതിനിധീകരിച്ചിരുന്നത്. മുഖ്യമന്ത്രിയായതിന് ശേഷമാണ് അഖിലേഷ് യാദവ് സീറ്റ് ഭാര്യ ഡിംപിള്‍ യാദവിന് വെച്ച് മാറുന്നത്.

ഉപതെരഞ്ഞെടുപ്പിലും ശേഷം 2014 ലും വിജയം കൂടെ നിന്ന ഡിംപിള്‍ യാദവിനെ പക്ഷെ 2019 ല്‍ ശക്തമായ മോദി തരംഗത്തില്‍ കനൗജ് കൈവിട്ടു. അതെ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി 64 മുതല്‍ 67 വരെ സീറ്റുകള്‍ നേടുമെന്നും സമാജ്‌വാദി പാര്‍ട്ടി ഏഴ് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു . കോണ്‍ഗ്രസിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. ബിജെപി 46 ശതമാനവും സമാജ്‌വാദി പാര്‍ട്ടി 30 ശതമാനവും കോണ്‍ഗ്രസ് ഒമ്പത് ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വ്വേ പറയുന്നത്. 

Tags