ഇന്‍സ്റ്റയില്‍ 5.6 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള അജാന്‍ ഖാന് നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല ; ആകെ ലഭിച്ചത് 153 വോട്ട്
Nov 24, 2024, 07:37 IST
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ചില്ല എന്ന് മാത്രമല്ല നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും നേടാന്‍ കഴിഞ്ഞില്ല
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുമായി ബിഗ്‌ബോസ് താരവും നടനുമായ അജാസ് ഖാന്‍. ഇന്‍സ്റ്റയില്‍ 5.6 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആളാണ് അജാസ് ഖാന്‍, എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ചില്ല എന്ന് മാത്രമല്ല നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും നേടാന്‍ കഴിഞ്ഞില്ല. 153 വോട്ടാണ് അജാസ് ഖാന്‍ നേടിയത്. ആസാദ് സമാജ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് അജാസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മഹാരാഷ്ട്രയിലെ വെര്‍സോവ സീറ്റിലായിരുന്നു അജാസ് മത്സരിച്ചത്.
ഡിജിറ്റല്‍ ലോകമല്ല രാഷ്ട്രീയമെന്നും ഇവിടെ ഫോളോവേഴ്‌സിനെ വോട്ടാക്കി മാറ്റാന്‍ കഴിയില്ല എന്നും അതിന് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും സോഷ്യല്‍മീഡിയയില്‍ പലരും പ്രതികരിച്ചു.