ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം

'Suffocating' Delhi; Heavy air pollution again
'Suffocating' Delhi; Heavy air pollution again

അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പ്.

ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പ്.

അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വ്യക്തമാക്കി. 

മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്ന് ആണെന്നാണ് റിപ്പോര്‍ട്ട്. 4.44% മാത്രമാണ് കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags