30 മണിക്കൂർ വൈകിയ വിമാനത്തിലെ യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചർ നൽകി എയര്‍ ഇന്ത്യ

google news
air india

ന്യൂഡല്‍ഹി: 30 മണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചർ നൽകി എയര്‍ ഇന്ത്യ. സാങ്കേതികത്തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ നല്‍കിയത്. 

വൗച്ചര്‍ പിന്നീടുള്ള എയര്‍ ഇന്ത്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്‍ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരോട് എയര്‍ലൈന്‍ അധികൃതര്‍ ക്ഷമാപണവും നടത്തി.
 

Tags