എയർ ഇന്ത്യ എക്സ്‍പ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

google news
Air India Express with more flight services from Kerala

ഡൽഹി: എയർ ഇന്ത്യ എക്സ്‍പ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. പണിമുടക്കിയതിന് പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കും. ജീവനക്കാർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കാമെന്നും മധ്യ മേഖലാ ചീഫ് ലേബർ കമ്മീഷണർ വിളിച്ച ചർച്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പ് നൽകി. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരത്തിലുള്ള മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയിസ് യൂണിയൻ അറിയിച്ചു.

രണ്ട് ദിവസമായി പതിനായിരത്തിലേറെ യാത്രക്കാരെ ദുരിതത്തിലാക്കിയ വിമാനാ യാത്ര പ്രതിസന്ധിക്കാണ് ദില്ലി ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥ ചർച്ചയിൽ പരിഹാരമായത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പണിമുടക്കിയ 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളിൽ 25 പേരെ കമ്പനി പുറത്താക്കിയിരുന്നു. പുറത്താക്കിയ മുഴുവൻ പേരെയും തിരിച്ചെടുക്കുമെന്നാണ് ചർച്ചയിൽ കമ്പനി നൽകിയ ഉറപ്പ്.

Tags