അപകടത്തിൽ കാറിന്‍റെ എയർ ബാഗ് മുഖത്തമർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

accident
accident

മുംബൈ: കാറിന്‍റെ എയർബാഗ് മുഖത്തമർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. നവി മുംബൈയിലാണ് സംഭവം. മറ്റൊരു കാർ കുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ചതിനെ തുടർന്ന് എയർബാഗ് വിടരുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റാർക്കും കാര്യമായ പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

നവി മുംബൈയിലെ വാഷി മേഖലയിലാണ് അപകടം സംഭവിച്ചത്. വാഗൺ ആർ കാറിന്‍റെ മുൻസീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു ആറുവയസ്സുകാരൻ. പിതാവും രണ്ട് ബന്ധുക്കളുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മീഡിയനിൽ ഇടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ ഇവരുടെ കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു.

Tags